ഹരിതകേരളം മിഷന്‍ ജനകീയ ക്യാമ്പയിന്റെ ഭാഗമായി ചങ്ങാതിക്കൊരു തൈ പരിപാടിയുടെ കല്യാശ്ശേരി ബ്ലോക്ക്തല ഉദ്ഘാടനം പ്രസിഡന്റ് പി.പി ഷാജിര്‍ നിര്‍വഹിച്ചു. പുന്നച്ചേരി സെന്റ്. മേരീസ് സ്‌കൂളില്‍ നടന്ന പരിപാടിയില്‍ ചെറുകുന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി നിഷ അധ്യക്ഷയായി. ചെറുകുന്ന് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി സജീവന്‍, സ്ഥിരം സമിതി അംഗം സി.എച്ച് പ്രദീപ് കുമാര്‍, വാര്‍ഡ് അംഗങ്ങളായ ടി പ്രീത, വി വി ഷീജ, ഷേര്‍ലി, കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്തംഗം രേഷ്മ പരാഗന്‍, ഹരിതകേരള മിഷന്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ ഇ.കെ സോമശേഖരന്‍, ഹരിത കേരളം മിഷന്‍ കല്യാശ്ശേരി ആര്‍ പി ടി ശോഭ, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സീഷ്മ, പുന്നച്ചേരി സെന്റ്. മേരീസ് സ്‌കൂള്‍ എച്ച് എം ക്രിസ്റ്റീന ടീച്ചര്‍, മാടായി ബി ആര്‍ സി കോ ഓര്‍ഡിനേറ്റര്‍ നൈന ടീച്ചര്‍, പിടിഎ പ്രസിഡന്റ് രമേശ് എന്നിവര്‍ സംസാരിച്ചു.
The 'Changathikkoru Thai' program was inaugurated at the Kalyasserry block level.